തിരുവനന്തപുരം- ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയ മന്ത്രി വീണാജോര്‍ജ് ഇന്ന് അത് തിരുത്തി. സംഭവം വിവാദമായതിന് പിന്നാലെ തിരുത്തിയ മറുപടി മന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് തിരുത്തലിലുള്ളത്. മറ്റുവിശദാംശങ്ങളൊന്നും മന്ത്രിയുടെ പുതിയ മറുപടിയില്‍ ഇല്ല.
സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി വാക്കാല്‍ തിരുത്തിയിരുന്നു. മറുപടി തയാറാക്കിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നായിരുന്നു വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചത്.