ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം- ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. എസ്. വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, ജയപ്രകാശ്, ഗുജറാത്ത് മുന്‍ ഡി.ജി.പി  ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

നമ്പി നാരായണനെതിരെ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പതിനെട്ടോളം പേരെ പ്രതി ചേര്‍ത്തു കൊണ്ടാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. അന്നത്തെ പോലീസ് ഉദ്യോഗസ്ഥരും ഐ.ബി. ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നതാണ് കേസിന് ആധാരം.  എസ്. വിജയനടക്കമുള്ളവരെ നേരത്തെ തന്നെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

Latest News