കൊല്ലത്ത് വാഹനാപകടം: എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ എന്‍ജിനിയറിങ്   വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ബിഎന്‍ ഗോവിന്ദ് (20), കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യ(20) എന്നിവരാണ് മരിച്ചത്. ചെങ്കോട്ട ദേശീയ പാതയിലാണ് അപകടം. തെന്മലയില്‍ പോയി ബൈക്കില്‍ മടങ്ങുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
 

Latest News