ഔറംഗബാദ്- ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് സ്‌കൂളുകളിലേയും കോളേജുകളിലേയും പാഠ പുസ്തകങ്ങളില്‍നിന്ന് പിന്‍വലിക്കണമെന്നും കേന്ദ്ര മനുഷ്യശേഷി വികസന സഹമന്ത്രി സത്യപാല്‍ സിംഗ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കുരങ്ങ് മനുഷ്യനായി പരിണമിക്കുന്നത് ആരും ഇതുവരെ കണ്ടിട്ടില്ലെന്ന് ദേശീയ വൈദിക് സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി വിശദീകരിച്ചു.
കുരങ്ങില്‍ നിന്നാണ് മനുഷ്യരുണ്ടായതെന്ന് നമ്മുടെ പൂര്‍വിക ഗ്രന്ഥങ്ങളില്‍ പറയുന്നില്ല. ഭാരതീയ പുരാണങ്ങളിലോ വേദങ്ങളിലോ ഇക്കാര്യം പറയുന്നില്ലെന്നും അതുകൊണ്ടു തന്നെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി തന്നെയാണ് അവതരിച്ചതെന്നും പരിണാമങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.