Sorry, you need to enable JavaScript to visit this website.

ഹാക്കർമാർ 600 ദശലക്ഷം ഡോളറിന്റെ ക്രിപ്‌റ്റോകറൻസി കവർന്നു 

സൈബർ ഹാക്കർമാർ 600 ദശലക്ഷം ഡോളറിന്റെ ക്രിപ്‌റ്റോ കറൻസി കൊള്ളയടിച്ചു. ബ്ലോക്ക് ചെയിൻ സൈറ്റായ പോളി നെറ്റ്‌വർക്കിലെ തകരാറുകൾ മുതലെടുത്ത് ആയിരക്കണക്കിന് ഡിജിറ്റൽ ടോക്കണുകൾ ഹാക്കർമാർ കരസ്ഥമാക്കുകയായിരുന്നു. കൈയടക്കിയ ക്രിപ്‌റ്റോകറൻസികൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഹാക്കർമാരുമായി ആശയവിനിമയത്തിനു ശ്രമിക്കുകയാണ് പോളി നെറ്റ്‌വർക്ക്. സൈറ്റ് അധികൃതർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കോയിൻ ചെക്ക്, മറ്റ് ഗോക്‌സ് തുടങ്ങിയ എക്‌സ്‌ചേഞ്ചുകളിൽ ഈയിടെ ഉണ്ടായ സുരക്ഷാ വീഴ്ച തന്നെയാണ് പോളി നെറ്റ്‌വർക്കിലും സംഭവിച്ചത്. ക്രിപ്‌റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കൊള്ളയടിച്ചിരിക്കുന്നതെന്ന് പോളി നെറ്റ് വർക്ക് ഹാക്കർമാർക്ക് എഴുതിയ കത്തിൽ പറഞ്ഞു. ഏതു രാജ്യത്തായാലും അവിടത്തെ ക്രമസമാധാന ഏജൻസി ഇത് ഏറ്റവും വലിയ സാമ്പത്തിക കുറ്റമായി കാണുമെന്നും ശിക്ഷിക്കപ്പെടുമെന്നും കത്തിൽ ഹാക്കർമാരെ ഉണർത്തി. ആയിരക്കണക്കിന് ക്രിപ്‌റ്റോ സമൂഹത്തിന്റെ പണമാണെന്നും അതുകൊണ്ടു തന്നെ അത് ജനങ്ങളുടെ പണമാണെന്നും പോളിനെറ്റ് വർക്ക് ഓർമിപ്പിച്ചു.
പ്രത്യേക ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്നതിനാൽ ഈ ടോക്കണുകൾ ഡെപ്പോസിറ്റ് ചെയ്യാൻ അനുവദിക്കരുതെന്ന് നെറ്റ്‌വർക്ക് വിവിധ എക്‌സ്‌ചേഞ്ചുകളോട് ആവശ്യപ്പെട്ടു.
 

Latest News