കർണാടകയില്‍ ബി.ജെ.പി എം.എല്‍.എയുടെ കാറുകള്‍ കത്തിച്ചു

ബംഗളൂരു- കര്‍ണാടകയില്‍ എം.എല്‍.എ സതീഷ് റെഡ്ഡിയുടെ രണ്ടു കാറുകള്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കി. 

ബൊമ്മനഹള്ളിയിലാണ് സംഭവം.   വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അജ്ഞാതര്‍ കാര്‍പോര്‍ച്ചില്‍ പ്രവേശിക്കുന്നതും കാറുകള്‍ കത്തിക്കുന്നതും സിസിടിവി ക്യാമറകളില്‍ പതിഞ്ഞു.  എന്നാല്‍ ഇവരുടെ മുഖം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. 

 സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സതീഷ് റെഡ്ഡി ആരോപിച്ചു. അടുത്തുള്ള പെട്രോള്‍ പമ്പുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ആരെങ്കിലും പെട്രോള്‍ വാങ്ങിപ്പോയിട്ടുണ്ടോ എന്നു കണ്ടെത്താനാണെന്നും പോലീസ് പറഞ്ഞു.

Latest News