ചെന്നൈ- തമിഴ്‌നാട്ടില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍. ചെന്നൈയിലെ മടിപ്പാക്കത്താണ് സംഭവം.
ജോലിത്തിരക്കിനിടെ പെണ്‍കുട്ടിയുടെ അമ്മക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റാതായതോടെ പെണ്‍കുട്ടിയേയും സഹോദരനേയും മുത്തച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോയതായിരുന്നു.
ഒപ്പം കിടന്ന പെണ്‍കുട്ടിയെ മുത്തച്ഛനാണ് ആദ്യം പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഭയന്ന കുട്ടി അമ്മാവന്റെ മുറിയിലേക്ക് പോയെങ്കിലും രക്ഷിക്കാനെന്ന വ്യാജേന അമ്മാവനും പീഡിപ്പിച്ചു. ഒടുവില്‍ സഹായത്തിനായി പെണ്‍കുട്ടി സഹോദരന്റെ മുറിയില്‍ എത്തിയെങ്കിലും പതിനാറ് വയസ്സുള്ള സഹോദരനും പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.
മക്കളെ കാണാനെത്തിയ മാതാവ് കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം ് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരായയതായി സ്ഥിരീകരിച്ചു.
കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പ് ചുമത്തി മുത്തച്ഛനേയും അമ്മാവനേയും സഹോദരനേയും അറസ്റ്റ് ചെയ്തത്.






