Sorry, you need to enable JavaScript to visit this website.

വ്യവസായം വരരുതെന്ന് ആഗ്രഹിക്കുന്ന ലോബി ശക്തമെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം- സംസ്ഥാനത്ത് വ്യവസായം വരരുതെന്ന് ആഗ്രഹിക്കുന്ന ലോബി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളില്‍ മാറ്റം വരുത്തും. വ്യവസായ സ്ഥാപനങ്ങളിലെ ഏകീകൃത പരിശോധനാ സംവിധാനം നിലവില്‍ വന്നതായും മന്ത്രി വ്യക്തമാക്കി. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങള്‍ സംബന്ധിച്ച് നേരത്തെ സഭയില്‍ താന്‍ നടത്തിയ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.  ചില ചട്ടങ്ങള്‍ പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിക്കുമെന്നാണ് താന്‍ അറിയിച്ചത്. ഇത് ദുര്‍വ്യാഖ്യാനം ചെയ്തത് സഭയോടുള്ള അവഹേളനമാണ്. സംസ്ഥാനത്ത് വ്യവസായം വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News