Sorry, you need to enable JavaScript to visit this website.

റഷ്യക്കുവേണ്ടി ചാരവൃത്തി; ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബെര്‍ലിന്‍- റഷ്യക്കുവേണ്ടി ചാരവൃത്തി നടത്തിയ ബ്രിട്ടീഷുകാരന്‍ ജര്‍മനിയില്‍ അറസ്റ്റിലായി. ബെര്‍ലിനിലെ ബ്രിട്ടീഷ് എംബസിയില്‍ ജോലി ചെയ്യുന്ന ഡേവിഡ് എസ് എന്നയാളാണ് അറസ്റ്റിലായതെന്ന് ജര്‍മന്‍ ഫെഡറല്‍ പ്രൊസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പണത്തിനു പകരമായി ഇയാള്‍ റഷ്യന്‍ ഇന്റലിജന്‍സിന് രേഖകള്‍ കൈമാറിയെന്നാണ് ആരോപണം. ബെര്‍ലിനു പുറത്തുള്ള പോട്‌സ്ഡാമില്‍ അറസ്റ്റിലായ ഇയാളുടെ വീട്ടിലും ജോലി സ്ഥലത്തും പരിശോധന നടത്തി. അടുത്ത സഖ്യരാഷ്ട്രത്തിനെതിരെ നടന്ന ചാരവൃത്തി പൊറുപ്പിക്കാവുന്നതല്ലെന്നും വളരെ ഗൗരവത്തോടെയാണ് ഇതു കാണുന്നതെന്നും ജര്‍മന്‍ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. യു.കെയും ജര്‍മനിയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.

 

Latest News