റിയാദ് - ചില നഗരസഭാ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ നിര്‍ത്തിവെക്കുന്നതായി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അറിയിച്ചു. പകരം ആദ്യ തവണ നിയമ ലംഘനം നടത്തുമ്പോള്‍ നിയമ ലംഘനം ആവര്‍ത്തിക്കരുത് എന്ന് ഉണര്‍ത്തുകയാണ് ചെയ്യുക.
ആദ്യമായി നടത്തുന്ന ചില നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് നിര്‍ത്തിവെക്കാന്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രിക്ക് അധികാരം നല്‍കിയ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് താന്‍ നന്ദി പറയുകയാണ്. നഗരവികസനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന ഉയര്‍ത്തുന്നതിലും സംരംഭകരെയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും പ്രത്യേകം പരിഗണിക്കുന്നതിലും പുതിയ തീരുമാനം പ്രതിഫലിക്കും. ശിക്ഷാ നടപടികള്‍ ബാധകമാക്കുന്നതിലൂടെ നിയമപാലന തോത് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.