ആറ്റിങ്ങല്‍- റിസോര്‍ട്ടില്‍ റെയ്ഡ് നടത്തി കൈക്കൂലി ആവശ്യപ്പെട്ട മുന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ആയിരുന്ന സമയത്ത് പ്രദേശത്തെ റിസോര്‍ട്ടുകളില്‍ തനിച്ചു പോയി റെയ്ഡ് നടത്തുകയും നിയമലംഘനങ്ങള്‍ക്ക് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് പരാതി ഉയർന്നത്. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.






