Sorry, you need to enable JavaScript to visit this website.

റിയാദ് എസ്.വൈ.എസ് തഖ്‌വിയ പ്രവർത്തക ക്യാമ്പ് ശ്രദ്ധേയമായി

എസ്.വൈ.എസ് റിയാദ് സെൻട്രൽ കമ്മിറ്റി തഖ്‌വിയ ക്യാമ്പിൽ നന്തി ജാമിഅ ദാറുസ്സലാം പ്രൊഫസർ ഹാഫിസ് ഷക്കീർ ഹൈത്തമി പ്രസംഗിക്കുന്നു.

റിയാദ് - എസ്.വൈ.എസ് റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തഖ്‌വിയ പ്രവർത്തക ക്യാമ്പ് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാമുക്കോയ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സൗദി നാഷണൽ കമ്മിറ്റി ട്രഷറർ സൈതലവി ഫൈസി പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. ശാഹിദ് ഫൈസി പ്രാർഥന നിർവഹിച്ചു. 
മുഹമ്മദ് മണ്ണേരി കണ്ണൂർ, മുഹമ്മദ് കുട്ടി വയനാട്, ഹമീദ് മണ്ണാർക്കാട്, മജീദ് നരിക്കുനി എന്നിവർ സംസാരിച്ചു. ളുഹാ സെഷനിൽ ഇസ്മായിൽ ഹുദവി വിഷയാവതരണം നടത്തി. റഫീഖ് കൂളിവയൽ ആശംസയർപ്പിച്ചു. ളുഹാ നിസ്‌കാരത്തിനു ശേഷം 'ആത്മീയത സെഷനിൽ റിയാദ് എസ്.കെ.ഐ.സി വൈസ് പ്രസിഡന്റ് മുസ്തഫ ബാഖവി പെരുമുഖം പ്രസംഗിച്ചു.
'ആദർശ സെഷനിൽ പ്രസിഡന്റ് അബൂബക്കർ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ മാസ്റ്റർ, നാസർ മാങ്കാവ്, മുഹമ്മദ് വേങ്ങര, മജീദ് കളറോഡ് സംസാരിച്ചു. മുഖ്യാതിഥിയായി സംബന്ധിച്ച നന്തി ജാമിഅ ദാറുസ്സലാം പ്രൊഫസർ ഹാഫിസ് ഷക്കീർ ഹൈത്തമിയുടെ പഠന ക്ലാസ് നടന്നു. 'സംഘടന സംഘാടനം എന്ന വിഷയത്തിൽ മുഹമ്മദ് കോയ വാഫി ക്ലാസെടുത്തു. പുതിയ പദ്ധതികൾ ഓർഗനൈസിംഗ് സെക്രട്ടറി അസ്‌ലം അടക്കാത്തോട് അവതരിപ്പിച്ചു. അഷ്‌റഫ് കൽപകഞ്ചേരി സംശയ നിവാരണത്തിന് നേതൃത്വം നൽകി. 

സംഘടന ചർച്ചയിൽ ഷൗഖത്ത് കടമ്പോട്, ഗഫൂർ ഒളവട്ടൂർ, ഹംസത്തലി മലപ്പുറം, ബഷീർ സുള്ളിയ സംസാരിച്ചു. മാള മുഹ്‌യിദ്ദീൻ, സൈദലവി ഫൈസി, ഇസ്ഹാഖ് താനൂർ, മുഹമ്മദ് മണ്ണേരി, സുബൈർ ഹുദവി, കെ.പി മുഹമ്മദ് കാസർഗോഡ്, ആബിദ് കൂമണ്ണ, മുഹമ്മദ് കണ്ണൂർ, ഫൈസൽ മമ്പാട്, ഉമർ ഫൈസി ചെരക്കാപറമ്പ്, ശിഹാബ് വേങ്ങൂർ, മുബാറക് ഹുദവി, ഇബ്‌റാഹീം മഞ്ചേശ്വരം, മൂസ പട്ട, ജാഫർ സഫാമക്ക, ഷഫീഖ് മട്ടന്നൂർ, സലിം വാഫി തവനൂർ, തേനുങ്ങൾ അഹമ്മദ് കുട്ടി, സ്വാലിഹ് അമ്മിനിക്കാട്, റഫീഖ് കൂളിവയൽ നേതൃത്വം നൽകി. പ്രാർഥനാ മജിലിസിനു ഇർഷാദ് ദാരിമി മംഗലാപുരം നേതൃത്വം നൽകി. 

Latest News