Sorry, you need to enable JavaScript to visit this website.

FACT CHECK സുപ്രീം കോടതിക്ക് പുതിയ ശാഖകൾ, അതിന് മോഡിക്ക് അഭിനന്ദനവും? വാട്‌സാപ്പ് പ്രചരണത്തിലെ സത്യം ഇതാണ്

ന്യൂദല്‍ഹി- ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിക്ക് പുതുതായി ചെന്നൈയിലും മുംബൈയിലും കൊല്‍ക്കത്തയിലും ശാഖകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും ഇതിന് മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിനന്ദങ്ങള്‍ അറിയിച്ചും ഒരു സന്ദേശം ഏതാനും ആഴ്ചകളായി വാട്‌സാപില്‍ കറങ്ങി നടക്കുന്നുണ്ട്. ഇത് തീര്‍ത്തും വ്യാജ സന്ദേശമാണെന്നും ഇത്തരമൊരു തീരുമാനം ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

ചെന്നൈയിലെ സുപ്രീം കോടതി ശാഖ തമിഴ്‌നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അതുപോലെ മുംബൈയിലേയും കൊല്‍ക്കത്തയിലേയും ശാഖകള്‍ ആ മേഖലകളിലെ ജനങ്ങള്‍ ഏറെ പ്രയോജനകരാണെന്നായിരുന്നു വ്യാജ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഈ വാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ ഏജന്‍സിയായ പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. 

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന 1950 ജനുവരി 26നാണ് സുപ്രീം കോടതിയും നിലവില്‍ വന്നത്. ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും മുകളില്‍ അധികാരമുള്ള ഏക കോടതിയാണ് സുപ്രീം കോടതി. പരമോന്നത കോടതിക്ക് ശാഖകള്‍ ആരംഭിക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭേദഗതി നീക്കം ഇതുവരെ നടന്നിട്ടില്ല.
 

Latest News