Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയടക്കം മുപ്പതു രാജ്യക്കാർക്ക് ഉംറ വിസയില്ല

മക്ക - വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസകൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും മുപ്പതു രാജ്യക്കാർക്ക് നിലവിൽ ഉംറ വിസകൾ അനുവദിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഇന്ത്യ അടക്കമുള്ള രാജ്യക്കാർക്കാണ് നിലവിൽ ഉംറ വിസകൾ അനുവദിക്കാത്തത്. കൊറോണ വ്യാപനം നിയന്ത്രണ വിധേയമാകുന്നതു വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസകൾ അനുവദിക്കില്ലെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 
സാധാരണയിൽ ഏറ്റവും കൂടുതൽ വിദേശ ഉംറ തീർഥാടകർ എത്തുന്നത് ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസകൾ അനുവദിക്കാത്തത് പുണ്യഭൂമിയിലെത്തുന്ന വിദേശ തീർഥാടകരുടെ എണ്ണം വലിയ തോതിൽ കുറയാൻ ഇടയാക്കും.
 

Latest News