Sorry, you need to enable JavaScript to visit this website.

സർക്കാറിന് തിരിച്ചടി; ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ

കൊച്ചി- സ്വർണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് ഹൈക്കോടതിയുടെ സ്‌റ്റേ. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ തീരുമാനത്തിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് ഇടക്കാല ഉത്തരവിൽ കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്ന് ഇ.ഡി ബോധിപ്പിച്ചു. സ്വർണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ഇത്തരത്തിലൊരു കമ്മീഷനെ നിയമിച്ചതെന്നും ഇ.ഡി വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർ കക്ഷിയാക്കിയാണ് ഹർജി നൽകിയിരുന്നത്.
 

Latest News