ലഖ്‌നൗ- പ്രാഥമിക കൃത്യത്തിന് പോയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ ബദോനിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രാഥമിക ആവശ്യം നിർവഹിക്കാനായി വീട്ടിനു സമീപത്തെ വിജനമായ സ്ഥലത്തേക്ക് പോയതായിരുന്നു 32കാരിയായ ഗർഭിണി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിക്ക് നടന്ന സംഭവം ഇന്നാണു പോലീസ് പുറത്തു വിട്ടത്. വിജനമായ സ്ഥലത്തു വച്ച് പ്രതികൾ യുവതിയെ പിടികൂടി കൈകാലുകൾ ബന്ധിക്കുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്താണ് ക്രൂരപീഢനത്തിനിരയാക്കിയത്. പ്രതികളെ പോലീസിന് പിടികൂടാനായിട്ടില്ല.
ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരിച്ചലിനിടെയാണ് തൊട്ടടുത്ത കാട്ടിൽ ബോധരിഹിതയായി കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കു വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു.