മാനസിക വെല്ലുവിളി നേരിടുന്ന 15കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി-വീട്ടില്‍ ശുചി മുറിയില്ലാത്തതിനാല്‍ സമീപത്തെ തേയില തോട്ടത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് പോയ മാനസിക വെല്ലുവിളി നേരിടുന്ന 15കാരിയെ പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍. വട്ടവട പഴത്തോട്ടം സ്വദേശി എ. അന്തോണി(28)യെയാണ് ദേവികുളം പോലിസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വട്ടവടയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
വട്ടവട ഭാഗത്ത് കൂലിപ്പണികള്‍ ചെയ്തു വരുന്നയാളാണ് പ്രതി. പെണ്‍കുട്ടി പതിവായി തേയില തോട്ടത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പോകുന്നത് മനസിലാക്കിയ പ്രതി ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന ശേഷം കുട്ടി എത്തിയപ്പോള്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം കുട്ടി അമ്മയോട് പറയുകയും ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.
പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

 

Latest News