കൊല്‍ക്കത്ത- ബി.ജെ.പി പ്രവര്‍ത്തകന്റെ ഊമയായ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് ടി.എം.സി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്താണ് ടി.എം.സി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും മര്‍ദിച്ചതിനുശേഷമാണ് പീഡിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്കി.
തങ്ങള്‍ ഇരക്കൊപ്പമാണെന്നും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും ടി.എം.സി നേതാക്കള്‍ പറഞ്ഞു.






