പള്ളിക്ക് പുറത്ത് നൃത്തം; സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍

ധാക്ക- പള്ളിയിലേക്കുള്ള ചവിട്ടുപടിയില്‍ വനിതയോടൊപ്പം നൃത്തം ചെയ്ത സോഷ്യല്‍ മീഡിയാ താരം ബംഗ്ലാദേശില്‍ അറസ്റ്റില്‍. കുമില്ലയില്‍ ഷൂട്ട് ചെയ്ത വിവാദ നൃത്തത്തിന്റെ പേരില്‍ 20 കാരനായ യാസീനാണ് അറസ്റ്റിലായത്. മുസ്്‌ലിം മതവികാരം വ്രണപ്പെടുത്തിയതിനാണ് അറസ്റ്റെന്നും പള്ളിയുടെ പവിത്രത മാനിച്ചില്ലെന്നും പോലീസ് പറഞ്ഞു. വീഡിയോയില്‍ യാസീനോടൊപ്പം പ്രത്യക്ഷപ്പെട്ട വനിതക്ക് വേണ്ടി തെരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News