ന്യൂദൽഹി- ഞങ്ങളുടെ കുടുംബം ദൽഹിയിലും അതിനുമുമ്പ് അലഹബാദിലും അതിനുംമുമ്പ് കശ്മീരിലുമായിരുന്നു താമസിച്ചിരുന്നത്. ഞാനും കാശ്മീരിയ്യത്തിൽ വിശ്വസിക്കുന്നു. എന്റെ സിരകളിലുമുണ്ട് കാശ്മീരിയ്യത്ത്. രണ്ടു ദിവസത്തെ കശ്മീർ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകളാണിത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് രാഹുലിന്റെ സന്ദർശനം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കശ്മീർ വിഷയം പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ബി.ജെ.പി എല്ലാ നല്ല പ്രവർത്തനങ്ങളും തകർത്തു. കശ്മീർ ജനതയുടെ വേദന മനസ്സിലാക്കുന്നു. ഞാൻ നിങ്ങൾക്കൊപ്പം നിൽക്കും. സംസ്ഥാന പദവി ലഭിക്കാൻ പോരാടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഹസ്‌റത്ത് ബാൽ മസ്ജിദിലും സന്ദര്ശനം നടത്തി.






