തിരുവനന്തപുരം- കോവിഡ് കാലത്ത് പോലീസ് പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ ത്യാഗ പൂര്‍ണമായ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ പോലീസ് അതിക്രമത്തിനെതിരേ മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ദിവസവും പോലീസിനെതിരേ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. പോലീസിന്റെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തെ നിസാരവത്കരിക്കരുത്. താത്കാലികമായ രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം സേവനങ്ങളെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനും തയാറാകരുത്. ഇത്തരത്തിലുള്ള പ്രചാര വേലകള്‍ സംഘടിപ്പിക്കുന്നത് ശരിയാണോയെന്ന് പ്രതിപക്ഷം സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ കയറൂരിവിട്ട് എന്തും ചെയ്യാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
പിതൃതര്‍പ്പണത്തിന് പോകുന്നവരോട് വരെ പിഴ വാങ്ങിക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിച്ചു.






