ചൊവ്വാഴ്ച ഹിജ്‌രി വര്‍ഷാരംഭം

റിയാദ്- മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സൗദിയില്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി മുഹറം ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു.
റിയാദ് പ്രവിശ്യയിലെ ശഖ്‌റ, തുമൈര്‍, ഹോത്ത സുദൈര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാസപ്പിറവി ദര്‍ശിക്കുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മുഹറം ഒന്ന് ചൊവ്വാഴ്ചയാണ്.
ഉമ്മുല്‍ ഖുറാ കലണ്ടറില്‍ മുഹറം ഒന്ന് തിങ്കളാഴ്ചയാണ്.

Latest News