കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല, ജലീലിന് മുഈനലിയുടെ പരോക്ഷ മറുപടി

മലപ്പുറം- മുസ്ലിം ലീഗിലെ വിഷയത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന് പരോക്ഷ വിമർശനവുമായി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും മുഈനലി വ്യക്തമാക്കി. 
പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കുമെന്നും എല്ലാം കലങ്ങി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News