സിലിണ്ടറില്‍ നിന്ന് തീപ്പിടിച്ച് 3 കുഞ്ഞു സഹോദരിമാര്‍ വെന്തുമരിച്ചു

അസംഗഢ്- പാചക വാതക സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്നതിനെ തുടര്‍ന്ന് അടുക്കളയില്‍ കുടുങ്ങിപ്പോയ 11ഉം ആറും നാലും വയസ്സുള്ള സഹോദരിമാര്‍ വെന്തുമരിച്ചു. ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ ഞായറാഴ്ച വൈകീട്ടാണ് ദുരന്തമുണ്ടായത്. ദീപാജ്ഞലി (11), ശിവാന്‍സി (6), ശ്രേജല്‍ (4) എന്നിവരാണ് മരിച്ചത്. ഇമാംഗഢിലെ ഇവരുടെ വീട്ടിലാണ് അപകടം. വെള്ളമെടുക്കാനായി അമ്മ വീട്ടിനു പുറത്തു പോയതായിരുന്നു. സിലിണ്ടറില്‍ നിന്ന് തീപടര്‍ന്നതോടെ കുട്ടികള്‍ക്ക് അടുക്കളയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇവരുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്ത് തീയണച്ചു. മൂന്ന് പേരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ദീപാജ്ഞലിയും ശിവാന്‍സിയും ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് ശ്രേജല്‍ മരിച്ചത്. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ട്.
 

Latest News