കുഴിയില്‍ വീണ് സ്പീക്കറുടെ കാറിന്റെ ടയര്‍ പഞ്ചറായി;  പിന്നാലെ റോഡില്‍ വാഴനട്ട് നാട്ടുകാര്‍

ആലപ്പുഴ- ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്പീക്കര്‍ എംബി രാജേഷിന്റെ ഔദ്യോഗിക വാഹനം പഞ്ചറായി. ഞായറാഴ്ച രാത്രി 8.30ന് ദേശീയപാതയില്‍ 66ല്‍ കായംകുളം കെപിഎസിക്കു സമീപമാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു സ്പീക്കര്‍.
അപകടമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയതോടെ സ്പീക്കറെ പോലീസിന്റെ വാഹനത്തില്‍ കൃഷ്ണപുരം കെടിഡിസിയില്‍ എത്തിച്ചു. പഞ്ചറൊട്ടിച്ച് ഒന്‍പതുമണിയോടെ സ്പീക്കര്‍ യാത്ര തുടര്‍ന്നു. സ്പീക്കറുടെ വാഹനം പഞ്ചറായതിനു പിന്നാലെ നാട്ടുകാര്‍ റോഡിലെ കുഴിയില്‍ വാഴനട്ടു. ദേശീയപാതയില്‍ ഹരിപ്പാട് മുതല്‍ കൃഷ്ണപുരംവരെ റോഡില്‍ നിറയെ കുഴികളാണ്. വാഹനങ്ങള്‍ കുഴിയില്‍വീണ് നിരവധി അപകടങ്ങളുമുണ്ടാകുന്നുണ്ട്.
 

Latest News