അനുമതി ലഭിച്ചാല്‍ കേരളത്തില്‍ സ്‌കൂള്‍ തുറക്കും,  ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്ലതല്ല- വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം- ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാരണം കുട്ടികളിലെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ് സി ആര്‍ ടി പഠനത്തില്‍ കണ്ടെത്തി. ഓണ്‍ ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ 36 ശതമാനം പേര്‍ക്ക് തലവേദന; 28 ശതമാനം പേര്‍ക്ക് കണ്ണിന് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും. ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ് ശാശ്വതമല്ല കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ സംവിധാനം.വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്. പാതി ഹാജരോടെ ഇടവിട്ട ദിവസങ്ങളില്‍ ക്ലാസെന്നത് രണ്ടാമത്തേത്. 
 

Latest News