Sorry, you need to enable JavaScript to visit this website.

പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത,ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല-വിശദീകരണവുമായി ജി.സുധാകരന്‍

ആലപ്പുഴ- തന്റെ പുതിയ കവിതയെ വിവാദമാക്കാനുളള നീക്കത്തിനെതിരെ മുൻ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയിൽ തനിക്കെതിരായ പാർട്ടി അന്വേഷണത്തിന് കവിതയിലൂടെ സുധാകരൻ മറുപടി നൽകുന്നു എന്നതരത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല.കവിത നവാഗതർക്ക്... എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഒരു വാരികയിൽ പ്രസിദ്ധീകരിച്ച 'നേട്ടവും കോട്ടവും' എന്ന കവിതയാണ് വിവാദത്തിലായത്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയിൽ പറയുന്നുണ്ട്. ഇതാണ് വിവാദമായത്. കവിത പാർട്ടിയിൽ തനിക്കെതിരെ പ്രവർത്തിക്കുന്നവർക്കുമുള്ള മറുപടിയാണെന്ന തരത്തിലാണ് വ്യാഖ്യാനമുണ്ടായത്.

Latest News