ഈശോ സിനിമക്കെതിരെ തൃശൂര്‍ അതിരൂപത

തൃശൂര്‍ - നാദിര്‍ഷായുടെ പുതിയ സിനിമ ഈശോക്കെതിരെ തൃശൂര്‍ അതിരൂപത രംഗത്ത്. ഈശോ എന്ന പേരില്‍ ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ഈശോയില്‍ വിശ്വസിക്കുന്ന ക്രൈസ്തവര്‍ക്ക് വേദനാജനകമാണെന്നും തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
മത ചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രികീരിക്കുകയെന്നത് അടുത്ത കാലത്ത് കമ്പോള ലക്ഷ്യത്തോടെ അധികാര മോഹത്തോടെ വര്‍ഗീയ ചിന്തകളോടെ കൂടി വരികയാണ്. പൊതുസമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News