കോവിഡ് വ്യാപനം കുറയാതെ കോട്ടയം, 942 പേര്‍ക്ക് കൂടി രോഗബാധ

കോട്ടയം - കോട്ടയം ജില്ലയില്‍ രോഗവ്യാപനതോത്്് പത്തിനു മുകളില്‍ തന്നെ. കഴിഞ്ഞ രണ്ടു ദിവസമായി ആയിരത്തില്‍ തൊട്ടുതാഴെയാണ് കേസുകള്‍. ഞായറാഴ്ച്ച  942 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  934 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ടു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 8694 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.83 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 393 പുരുഷന്‍മാരും 414 സ്ത്രീകളും  135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ആകെ 39488  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.കോട്ടയം-89 അയ്മനം -70 വാകത്താനം - 54 മുണ്ടക്കയം - 35 ചങ്ങനാശേരി - 31 തൃക്കൊടിത്താനം -27പാമ്പാടി -26 ഏറ്റുമാനൂര്‍, വെള്ളൂര്‍, രാമപുരം, പുതുപ്പള്ളി - 23വിജയപുരം, മീനച്ചില്‍ -21കാഞ്ഞിരപ്പള്ളി - 19മുളക്കുളം - 17പാലാ -16അതിരമ്പുഴ, ഈരാറ്റുപേട്ട, മാടപ്പള്ളി - 15കങ്ങഴ, പാറത്തോട്, വാഴൂര്‍-14 കുറിച്ചി, തലയോലപ്പറമ്പ്, പൂഞ്ഞാര്‍, കുറവിലങ്ങാട് - 13കടുത്തുരുത്തി, ഭരണങ്ങാനം-12 ചെമ്പ്, ചിറക്കടവ് - 11 മീനടം, വെളിയന്നൂര്‍, വാഴപ്പള്ളി, പനച്ചിക്കാട്, മാഞ്ഞൂര്‍ - 10എലിക്കുളം, മരങ്ങാട്ടുപിള്ളി, മുത്തോലി - 9പായിപ്പാട്, നീണ്ടൂര്‍, വൈക്കം, കൂട്ടിക്കല്‍, കൊഴുവനാല്‍ - 8

 

 

 

Latest News