ന്യൂദല്‍ഹി- പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന് ആധാര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്നു യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോട് (യു.ഐ.ഡി.എ.ഐ) കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്്. അഡ്രസ്സ് മാറ്റം പോലുള്ള സേവനങ്ങള്‍ വേഗത്തിലാക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്നും കേന്ദ്ര നിയമ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.
വോട്ടര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് ഇരട്ടിപ്പും കള്ളവോട്ടും തടയാന്‍ സഹായിക്കും, അതിലൂടെ രാജ്യതാല്‍പര്യം സംരക്ഷിക്കപ്പെടും. ഈ നടപടി ഭാവിയില്‍ വോട്ടിംഗിനായും തിരിച്ചറിയല്‍ കാര്‍ഡിന്റെ പരിശോധനക്കായും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു വഴിയൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും അഭിപ്രായമുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്ത ചട്ടങ്ങള്‍ പ്രകാരം ആധാര്‍ ഉപയോഗിക്കുന്നത്, സദ്ഭരണം, പൊതു പണത്തിന്റെ ചോര്‍ച്ച തടയല്‍, ജീവിതം എളുപ്പമുള്ളതാക്കല്‍, മെച്ചപ്പെട്ട സേവനം സാധ്യമാക്കല്‍’ എന്നിവക്കു സഹായകമാണെന്നു പറയുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു വോട്ടര്‍മാരുടെ റജിസ്‌ട്രേഷനും ആധാര്‍ ഉപയോഗിക്കാമെന്നു സര്‍ക്കാര്‍ പറയുന്നതത്രെ. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത