Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെയ്തത് നന്ദി കിട്ടാത്ത പണിയെന്ന് ജി. സുധാകരന്‍

ആലപ്പുഴ- അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പരോക്ഷമായി അമര്‍ഷം പ്രകടിപ്പിച്ച് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരന്‍. ‘നേട്ടവും കോട്ടവും’ എന്ന കവിതയിലാണ് സുധാകരന്‍ അമര്‍ഷം പ്രകടിപ്പിക്കുന്നത്.

ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്നും തന്റെ സാമൂഹിക ജീവിതത്തിന് ഒരു തരത്തിലും നന്ദി കിട്ടില്ലെന്ന വിലയിരുത്തല്‍ സത്യമാണെന്നും കവിതയില്‍ പറയുന്നു. തിരിച്ചു വരവിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇതുവരെ ചെയ്തത് വിലയിരുത്തപ്പെടട്ടെ. ആകാംക്ഷാഭരിതരായ നവാഗതര്‍ ഇനി ഈ വഴി നടക്കട്ടെ എന്നും സുധാകരന്‍ കവിതയില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരന്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച പറ്റിയെന്ന ആരോപണത്തില്‍ സിപിഎം കമ്മിഷന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സുധാകരന്റെ കവിത. അമ്പലപ്പുഴയില്‍ സീറ്റ് ലഭിക്കാത്തതിന്റെ എതിര്‍പ്പ് പ്രചാരണത്തിനിടെ പ്രകടിപ്പിച്ചുവെന്നായിരുന്നു സുധാകരനെതിരായ പ്രധാന ആരോപണം.

 

Latest News