സൗദിയില്‍ കോവിഡ് ബാധിച്ച് 14 പേർ കൂടി മരിച്ചു, 731 പേർക്ക് പുതുതായി രോഗം

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 731 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
14 പേര്‍ മരിച്ചതായും 620 പേര്‍ കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
14 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് മരണ സംഖ്യ 8334 ആയി വര്‍ധിച്ചു.

രാജ്യത്ത് ഇതുവരെ 5,33, 516 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 5,14, 982 പേര്‍ രോഗമുക്തരായി.
വിവിധ പ്രവിശ്യകളില്‍ ആശുപത്രികളില്‍ കഴിയുന്ന 10,200പേരില്‍ 1405 പേരുടെ നില ഗുരുതരമാണ്.

വിവിധ പ്രവിശ്യകളില്‍ ഇന്ന് സ്ഥിരീകരിച്ച രോഗബാധ

മക്ക-151

കിഴക്കന്‍- 132

റിയാദ്- 129

ജിസാന്‍- 67

അസീർ- 60

ഖസീം- 49

മദീന- 39

നജ്റാന്‍- 35

ഹായില്‍-32

തബൂക്ക്-16

അല്‍ബാഹ-7

വടക്കന്‍ അതിർത്തി -7

അല്‍ജൌഫ്- 7

 

 

 

Latest News