തൃശൂര്‍ - വരന്തരപ്പിള്ളി സ്‌റ്റേഷനില്‍ കോവിഡ് പോസിറ്റീവായ പോലീസുകാരുടെ എണ്ണം 14 ആയി. ഇതോടെ സ്‌റ്റേഷനിലെ ഭൂരിഭാഗം പോലീസുകാരും പോസിറ്റീവ് ആവുകയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഏഴു പേര്‍ പോസിറ്റീവായിരുന്നു. ആരോഗ്യവിഭാഗം വീണ്ടും നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ പോസിറ്റീവായത്.
ആകെ 34 പോലീസുകാരാണ് സ്‌റ്റേഷനിലുള്ളത്. നിലവില്‍ ആറു പൊലീസുകാര്‍ മാത്രമാണ് ഡൂട്ടിക്ക് കാര്യക്ഷമമായി ഉള്ളത്. ആവശ്യമെങ്കില്‍ പോലീസുകാരെ മറ്റു സ്‌റ്റേഷനുകളില്‍ നിന്നും ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍ അറിയിച്ചു.






