ജിസാൻ- സൗദി ഇന്ത്യൻ കോൺസുലേറ്റ് സംഘം ജിസാൻ സ്വിസ്സ് ബ്ലൂ ഹോട്ടലിൽ ഇന്ത്യൻ തൊഴിലാളികളുമായി മെഗാ അദാലത്ത് നടത്തി. മുഹമ്മദ് ഉമർ ഫാറൂഖ് ഖാൻ (സി.ജി.ഐ). ജാവേദ് ആലം (സി.ജി.ഐ). സി.സി.ഡബ്ലിയു.എ മെമ്പർമാരായ ഖാലിദ് പട്‌ല, സമീർ അമ്പലപ്പാറ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകരായ ദേവൻ വെന്നിയൂർ, സിറാജ് കണ്ണൂർ എന്നിവരും സന്നിഹിതരായിരുന്നു. ശമ്പള കുടിശ്ശിക ലഭിക്കാത്തവർ, ഇഖാമ പുതുക്കാത്തവർ, ഹുറൂബ് ആക്കപ്പെട്ടവർ തുടങ്ങി നൂറോളം പരാതികൾ ലഭിച്ചു. സ്‌പോൺസർ പച്ച കാറ്റഗറിയിൽ ആയിട്ടും വർഷങ്ങളായി ഇഖാമ പുതുക്കാത്തവർക്ക് സ്‌പോൺസറുടെ അനുമതിപത്രം കൂടി അപേക്ഷക്കൊപ്പം നൽകിയാൽ നാട്ടിലേക്ക് പോവാൻ വിടുതൽ വിസക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വീണ്ടും സൗദിയിലേക്ക് തിരിച്ച് വരാൻ തടസങ്ങൾ ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി.