ജലീലിന്റെ ഭീഷണിക്ക് മുന്നിൽ പേടിച്ചോടില്ല, പാണക്കാട് തറവാട്ടിന്റെ മേസ്തിരി പണി ആരെയും ഏൽപ്പിച്ചിട്ടില്ല

മലപ്പുറം- കെ.ടി ജലീലിന്റെ ഭീഷണിക്ക് മുന്നിൽ പേടിച്ചോടുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്ന് പാർട്ടി ദേശീയ നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി. ലീഗിനെ തകർക്കാൻ കാലങ്ങളായി പലരും ചെയ്യുന്നുണ്ട്. എന്നാൽ എവിടെയും ലീഗ് തകർന്നിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി. കഴിഞ്ഞ 40 കൊല്ലമായി ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ കുഞ്ഞാലിക്കുട്ടിയാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്നും ഇ.ടി വ്യക്തമാക്കി.
 

Latest News