അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ പ്രതിനിധി ഇന്ത്യയില്‍; വിദേശകാര്യ മന്ത്രിയെ കണ്ടു

ന്യൂദല്‍ഹി- അമേരിക്കന്‍ സേന പിന്‍മാറിയതോടെ അഫ്ഗാനിസ്ഥാനില്‍ കലുഷിതമായ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ഖത്തര്‍ പ്രതിനിധി ഇന്ത്യയിലെത്തി. ഖത്തര്‍ വിദേശകാര്യ മ്ന്ത്രിയുടെ മധ്യസ്ഥ, സംഘര്‍ഷ ലഘൂകരണ പ്രത്യേക പ്രതിനിധി മുത്‌ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനി ആണ് ന്യൂദല്‍ഹിയിലെത്തിയത്. വിദേശകാര്യ മ്ന്ത്രി എസ് ജയ്ശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അഫ്ഗാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ വഷളായത് ഗൗരവമേറിയ വിഷയമാണെന്ന് ജയ്ശങ്കര്‍ പറഞ്ഞു. അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ നടത്തുന്ന വ്യാപക ആക്രമണങ്ങള്‍ക്ക് തടയിടാനുള്ള നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഖത്തര്‍ പ്രതിനിധി ഇന്ത്യയിലെത്തിയിരിക്കുന്നത്. അഫ്ഗാനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ കാഴ്ചപ്പാടുകളും മേഖലയിലെ ആശങ്കകളും മുത്‌ലഖ് ബിന്‍ മാജിദുമായി പങ്കുവച്ചുവെന്നും മന്ത്രി ജയ്ശങ്കര്‍ അറിയിച്ചു.
 

Latest News