Sorry, you need to enable JavaScript to visit this website.

യുഎസില്‍ 50 ശതമാനം ജനങ്ങള്‍ക്കും പൂര്‍ണ വാക്‌സിന്‍ ലഭിച്ചു

വാഷിങ്ടന്‍- യുഎസില്‍ ജനസംഖ്യയില്‍ പകുതി പേര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ പൂര്‍ണമായും ലഭിച്ചതായി വൈറ്റ് ഹൗസ്. എല്ലാ പ്രായക്കാരും ഉള്‍പ്പെടെ അമേരിക്കന്‍ ജനതയുടെ പകുതി പേര്‍ക്കും അതായത്, 16.5 കോടി ജനങ്ങള്‍ക്കും പൂര്‍ണമായും വാക്‌സിന്‍ ലഭിച്ചതായി വൈറ്റ് ഹൗസ് കോവിഡ് ഡയറക്ടര്‍ സൈറസ് ഷാപര്‍ ട്വീറ്റ് ചെയ്തു. രണ്ടു ഡോസ് വാക്‌സിനുകളായ മൊഡേണ, ഫൈസര്‍ എന്നിവയും ഒറ്റ ഡോസ് വാക്‌സിനായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണുമാണ് അമേരിക്കയില്‍ വിതരണം ചെയ്യുന്നത്. നേരത്തെ മുതിര്‍ന്ന ആളുകളില്‍ പകുതി പേര്‍ക്കും മേയില്‍ തന്നെ പൂര്‍ണമായും വാക്‌സിന്‍ ലഭിച്ചിരുന്നു. 

യാഥാസ്ഥികര്‍ കൂടുതലുള്ള ചില പ്രദേശങ്ങളില്‍ ഏപ്രിലില്‍ വാക്‌സിനേഷന്‍ കുത്തനെ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് വന്‍തോതില്‍ സമ്മാനങ്ങളും ഇളവുകളും പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ കുടുതല്‍ പേരെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കങ്ങളിലായിരുന്നു യുഎസ്. ഇതിനിടെയാണ് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദഗമായി ഡെല്‍റ്റ അതിവേഗം വ്യാപിച്ചത്. ഇതോടെ വാകിസനേഷന്‍ ഒന്നുകൂടി ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരെല്ലാം വാക്‌സിന്‍ എടുക്കണമെന്നും ഇല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണ വീതം കോവിഡ് ടെസ്റ്റിനു വിധേയരാകേണ്ടി വരുമെന്നും പ്രസിഡ്ന്റ് ജോ ബൈഡന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
 

Latest News