കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ്  ചെയ്തു; ഷാനവാസ് 'മുഖ്യമന്ത്രി ഷാനവാസ്' ആയി

കോട്ടയം- കോവിന്‍ പോര്‍ട്ടല്‍ തന്നെ മുഖ്യമന്ത്രിയാക്കിയതിന്റെ അമ്പരപ്പിലാണ് പത്തനാട് ചേരിയില്‍ ഷാനവാസ് എന്ന സിഎം ഷാനവാസ്. കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ച ഷാനവാസാണ് താന്‍ മുഖ്യമന്ത്രിയായത് അറിഞ്ഞ് ഞെട്ടിയത്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി മൊബൈല്‍ നമ്പരും ഒടിപിയും നല്‍കി കോവിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് സിഎം ഷാനവാസ് 'ചീഫ് മിനിസ്റ്റര്‍' ഷാനവാസ് ആയത്.പോര്‍ട്ടലിന്റെ മലയാളം പതിപ്പില്‍ സിഎം എന്നത് ചീഫ് മിനിസ്റ്റര്‍ എന്നാക്കി പോര്‍ട്ടല്‍ തന്നെ പരിഭാഷപ്പെടുത്തിയതാണ് സംഭവം. ഇതോടെ സിഎം ഷാനവാസ് മുഖ്യമന്ത്രി ഷാനവാസ് ആയി. സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇംഗ്ലീഷില്‍ ഷാനവാസ് സിഎം എന്നായിരുന്നു ഉണ്ടായിരുന്നത്.
 

Latest News