മൊബൈലില്‍ ഫോട്ടോ എടുത്തത് ചോദ്യം ചെയ്ത  വനിതാ ടി.ടി.ഇയ്ക്ക് മര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

കൊല്ലം- ട്രെയിന്‍ യാത്രയ്ക്കിടെ വനിതാ ടി.ടി.ഇയെ യാത്രക്കാരന്‍ ആക്രമിച്ചു. ടിടിഇയുടെ ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. സംഭവത്തില്‍ പാലക്കാട് സ്വദേശി ഉമേഷി(46)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം സ്വദേശിയായ വനിതാ ടിടിഇക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ കൈക്ക് പരുക്കേറ്റു. വഞ്ചിനാട് എക്‌സ്പ്രസ് ട്രെയിനില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ചിറയില്‍കീഴ് പിന്നിട്ടപ്പോഴാണ് ടിക്കറ്റുകള്‍ പരിശോധിച്ചു വരികയായിരുന്ന ടിടിഇയുടെ ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട ടിടിഇ ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പ്രകോപിതനായ യുവാവ് ടിടിഇയുടെ ഷാളില്‍ പിടിച്ച് വലിച്ചു. ചെറുത്തതോടെ മര്‍ദ്ദിക്കുകയും വസ്ത്രം കീറുകയും ചെയ്തു. മറ്റു യാത്രക്കാര്‍ ഇടപെട്ടാണ് യുവാവിനെ ബലമായി പിടിച്ചു മാറ്റിയത്. കൊല്ലം റെയില്‍വേ പോലീസ് എത്തി ഉമേഷിനെ കസ്റ്ററിയില്‍ എടുത്തു.
 

Latest News