Sorry, you need to enable JavaScript to visit this website.

മാനസയെ കൊലപ്പെടുത്താന്‍ രഖില്‍  ഉപയോഗിച്ചത് കള്ളത്തോക്ക്; വില 60,000 രൂപ

കൊച്ചി- കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലുള്ള സോനു കുമാര്‍ മോഡിയാണ് രഖിലന് തോക്ക് നല്‍കിയത്. ഇയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.രഖില്‍ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് വാങ്ങിച്ചത് ബിഹാറില്‍ കള്ളത്തോക്ക് ഉണ്ടാക്കുന്നവരില്‍ നിന്നാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അറുപതിനായിരത്തിലധിം വില വരുന്ന പിസ്റ്റളാണ് വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. 
കോതമംഗലം എസ്.ഐ. മാഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോനു കുമാറിനെ പിടികൂടിയ്ത. ബിഹാര്‍ പോലീസിന്റെ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സോനു കുമാറിനെ ഇന്നലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.ജൂലൈ 31ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്. പിന്നാലെ രഖിലും ജീവനൊടുക്കി.
 

Latest News