നീറ്റ് പരീക്ഷക്ക് സൗദിയില്‍ കേന്ദ്രം അനുവദിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

ദമാം- മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് എഴുതാന്‍ സൗദി അറേബ്യയില്‍ സെന്റര്‍ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉറപ്പ് നല്‍കിയതായി എ.എം ആരിഫ് എം.പി അറിയിച്ചു.  സൗദി അറേബ്യയില്‍നിന്നു നീറ്റ് പരീക്ഷ എഴുതാന്‍  കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്  എണ്ണൂറോളം വിദ്യാര്‍ഥികള്‍. അതിനാല്‍ സൗദി അറേബ്യയില്‍ രണ്ട് കേന്ദ്രം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രിക്കു എം.പി നിവേദനം നല്‍കി. എന്നാല്‍  ഒരു കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.
ജി.സി.സിയില്‍ കുവൈത്തിലും ദുബായിലും മാത്രമാണ് ഇപ്പോള്‍ നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്.

 

Latest News