Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവോവാക്‌സ് ഒക്ടോബറില്‍ ലഭ്യമാകുമെന്ന് അദാര്‍ പൂനാവാല

ന്യൂദല്‍ഹി- മുന്‍നിര വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന പുതിയ കോവിഡ് വാക്‌സിന്‍ കോവൊവാക്‌സ് ഒക്ടോബറോടെ ലഭ്യമാകുമെന്ന് കമ്പനി സിഇഒ അദാര്‍ പൂനാവാല. കുട്ടികള്‍ക്കുള്ള കോവൊവാക്സ് 2022 ആദ്യ പാദത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച പാര്‍ലമെന്റിലെത്തിയ അദാര്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. അര മണിക്കൂറോളം കൂടിക്കഴ്ച നീണ്ടു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാന്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി വരാതെ നോക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ സഹായങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 

അമേരിക്കന്‍ മരുന്ന് കമ്പനിയായ നോവവാക്‌സ് പുറത്തിറക്കിയ കോവിഡ് വാക്‌സിന്‍ ആണ് കോവൊവാക്‌സ്. ഒക്ടോബറിന് മുമ്പായി ഇതിന് ഡിജിസിഎ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദാർ പറഞ്ഞു. ഇതും രണ്ട് ഡോസ് വാക്‌സിനാണ്. വില വിപണിയിലിറക്കുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

Latest News