തിരുവനന്തപുരം- നിയമസഭയില്‍ അമ്മയെക്കുറിച്ച് പറഞ്ഞ് വിതുമ്പി കെ.ബി ഗണേശ് കുമാര്‍. കിഫ്ബി പദ്ധതിവഴിയുള്ള റോഡുപണികള്‍ വൈകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം വിതുമ്പിയത്. അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടില്‍ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോള്‍ അമ്മ മരിച്ചു. വെഞ്ഞാറമൂട് മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണ്- ഗണേഷ് കുമാര്‍ പറഞ്ഞു. കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തന്റെ മണ്ഡലമായ പത്തനാപുരത്ത് 2018 ല്‍ പ്രഖ്യാപിച്ച ഒരു റോഡിന്റെ പണിയും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും പറഞ്ഞു.
കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്‍ തുക ശമ്പളം വാങ്ങുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പിലുള്ളപ്പോള്‍ പുറത്തുനിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നത് എന്തിനാണ്. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.