Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജാമിഅ വാര്‍ഷിക സമ്മേളനം: മജ്‌ലിസുന്നൂര്‍ ജനസാഗരമായി

പെരിന്തല്‍മണ്ണ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മജ്‌ലിസുന്നൂറില്‍ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സംസാരിക്കുന്നു.

പെരിന്തല്‍മണ്ണ- പട്ടിക്കാട് ജാമിഅ നൂരിയ അറബിയയുടെ വാര്‍ഷിക-സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച നടന്ന മജ്‌ലിസുന്നൂറിലേക്ക് ജനസഹ്രസങ്ങള്‍ ഒഴുകിയെത്തി. മജ്ലിസുന്നൂര്‍ സദസ്സിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, പി. കുഞ്ഞാണി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, ടി.പി ഇപ്പ മുസ്ലിയാര്‍,  സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാഅലവി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ ഒറ്റപ്പാലം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംസാരിച്ചു.
അല്‍ മുനീര്‍ സമ്മേളന സുവനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ്‍ മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു.
 ഓപണ്‍ ഡിബേറ്റില്‍ കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം സാദിഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ ഇടപാടുകള്‍, ഖുര്‍ആന്റെ അമാനുഷികത എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചക്ക് ജാമിഅയിലെ വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ നേതൃത്വം നല്‍കി.
അലുംനി മീറ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്വി, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, കെ.എ റഹ്മാന്‍ ഫൈസി സംസാരിച്ചു.
തസവ്വുഫ് സമ്മേളനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ബശീര്‍ ഫൈസി ദേശമംഗലം, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ സംസാരിച്ചു.

 

Latest News