വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്നു പേരെ സി.എന്‍.എന്‍ പിരിച്ചുവിട്ടു

ന്യൂയോര്‍ക്ക്- കോവിഡ് വാക്സിന്‍ എടുക്കാതെ ഓഫീസിലെത്തിയ ജീവനക്കാരെ സി.എന്‍.എന്‍ പിരിച്ചുവിട്ടു. വ്യാഴാഴ്ചയാണ് മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്.
സി.എന്‍.എന്‍. മേധാവി ജെഫ് സുക്കര്‍  ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയായിരുന്നു്. അമേരിക്കന്‍ ടി.വി ശൃംഖലയായ സി.എന്‍.എന്നില്‍   
നാലില്‍ മൂന്ന് ജീവനക്കാരും ഓഫീസില്‍ എത്തിയാണ് ജോലിചെയ്യുന്നത്.

എല്ലാ ജീവനക്കാരും വാക്സിന്‍ എടുത്തിരിക്കണമെന്നാണ് സ്ഥാപനത്തിന്റെ നയമെന്ന് സി.എന്‍.എന്‍ നിയന്ത്രിക്കുന്ന വാര്‍ണര്‍ മീഡിയയുടെ സ്പോര്‍ട്സ് ആന്റ് ന്യൂസ് പ്രസിഡന്റ് ജെഫ് സുക്കര്‍ പറഞ്ഞു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെയാണ് പിരിച്ചുവിട്ടത്.

 

Latest News