എം.പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനാനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി- ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എം.പിമാര്‍ക്ക് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതി. തീരുമാനം ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

എം.പിമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത്. ഉത്തരവ് പുനപ്പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ജനരോഷം വ്യാപകമായ സന്ദര്‍ഭത്തിലാണ് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ സന്ദര്‍ശനാനുമതി തേടിയത്. യു.ഡി.എഫ് എം.പിമാരും ഇടത് എം.പിമാരും അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതിനെതിരെ എം.പിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

 

Latest News