ടോക്കിയോ- ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന്റെ 76-ാം വാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ അബദ്ധത്തില്‍ വിട്ടുപോയതിന് ജപാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പരസ്യമായി മാപ്പുപറഞ്ഞു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന്റെ ഒരു പേജിലേറെ ഭാഗം വിട്ടുകളഞ്ഞെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ അബദ്ധം സര്‍ക്കാര്‍ ചാനലായ എന്‍എച്‌കെയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ ചിലഭാഗങ്ങള്‍ വിട്ടു പോയപ്പോള്‍ എന്‍എച്‌കെ സബ്‌ടൈറ്റില്‍ നല്‍കുന്നത് നിര്‍ത്തി. ജപാനില്‍ ഏറെ പവിത്രതയോടെ ആചരിക്കുന്ന ചടങ്ങാണ് ഹിരോഷിമ ദിനമെന്നതിനാലാണ് അബദ്ധം വലിയ ജനശ്രദ്ധ നേടിയത്. അണുബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മദിനമായാണ് ഇത് ആചരിക്കുന്നത്.
ഔദ്യോഗിക ഹിരോഷിമ വാര്‍ഷിക ചടങ്ങുകള്‍ക്കു ശേഷം പ്രത്യേക വാര്‍്ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്.