തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ  ആക്രമണം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം- കേരളത്തില്‍  ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. മര്‍ദ്ദനമേറ്റത് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ മാളുവിനാണ്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒപി ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരിമഠം സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളത്. 
 

Latest News