VIDEO - മൂന്നടി ഉയരത്തിലൊരു മെഗാസ്റ്റാർ മമ്മൂട്ടി ശിൽപമൊരുക്കി ഡാവിഞ്ചി

തൃശൂർ - സിനിമയിലെ അമ്പതു വർഷം പൂർത്തിയാക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് സമ്മാനിക്കാനായി കുവൈറ്റിൽ ജോലിയുള്ള കൊടുങ്ങല്ലൂർ സ്വദേശി ഷാലി വേണാട്ടിന്റെ ആവശ്യപ്രകാരം ആർട്ടിസ്റ്റ് ഡാവിഞ്ചി സൂരേഷ് മൂന്നടി ഉയരമുള്ള മമ്മൂട്ടിയുടെ പൂർണകായ ഫൈബർ ശിൽപം നിർമിച്ചു. കുവൈറ്റിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് ഷാലി. വീഡിയോവിലൂടെ ശിൽപം മമ്മൂട്ടി കണ്ടെങ്കിലും കോവിഡ് കാലമായതിനാൽ ശിൽപം നേരിട്ടു കൊടുക്കാൻ സാധിച്ചിട്ടില്ല.  കുവൈറ്റിലേക്ക് തിരിച്ചുപോകും മുൻപ് ശിൽപം കൈമാറാൻ സാധിക്കുമെന്നാണ് ഷാലിയുടെ പ്രതീക്ഷ.
 

Latest News