ന്യൂദൽഹി- ദൽഹി സംസ്ഥാന നിയമസഭയിലെ ഇരുപത് എം.എൽ.എ മാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. എം.എൽ.എ മാരെ അയോഗ്യരാക്കി കൊണ്ടുള്ള ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്ക് അയച്ചു. ഇരട്ടപദവി വഹിച്ചുവെന്ന കേസിലാണ് നടപടി. വൻ ഭൂരിപക്ഷത്തിൽ ദൽഹിയിൽ അധികാരത്തിലെത്തിയ ആം ആദ്മിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ദൽഹിയിലെ അഭിഭാഷകൻ പ്രശാന്ത് പട്ടേൽ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അതേസമയം, ഇതിനെതിരെ കോടതിയെ സമീപിക്കാൻ ആം ആദ്മിക്ക് അവകാശമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് സ്റ്റേ ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.